Search
Close this search box.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ നാജിയ നവാസിനെ ഫ്രറ്റേണിറ്റി മൂവ്മെന്റ അനുമോദിച്ചു

കണിയാപുരം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ നാജിയ നവാസിനെ ഫ്രറ്റേണിറ്റി മൂവ്മെന്റ അനുമോദിച്ചു. മഹാരഷ്ട്ര വനവാസി സമൂഹം ഉപയോഗിക്കുന്ന വാർലി പെയിന്റിംഗിനാണ് നാജിയയെ ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ് തിരഞ്ഞെടുത്തത്. അഞ്ച് ഇഞ്ച് വീതിയിലും നീളത്തിലുമുള്ള വാർലി പെയിന്റിംഗാണ് നടത്തിയത്. നിലവിൽ വാർലി പെയിന്റിംഗിൽ പത്ത് ഇഞ്ച് വീതിയും നീളവുമുള്ള റെക്കോർഡാണ് നാജിയ തകർത്തത്. ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലാത്ത നാജിയ ഓൺലൈനിലൂടെ കണ്ടറിഞ്ഞാണ് ചിത്രങ്ങൾ വരച്ച് തുടങ്ങിയത്. ബിരുദ പഠനം കഴിഞ്ഞപ്പോഴാണ് കോവിഡും ലോക്ഡൗണും വന്നത്. വീട്ടിൽ ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്നപ്പോഴാണ് പടം വരക്കാമെന്ന ആശയം തോന്നിയത്. ലോകം നിശ്ചലമായപ്പോൾ നാജിയ വരയിൽ മാത്രം മുഴുകി. രണ്ട് വർഷം കൊണ്ട് നൂറോളം ചിത്രങ്ങൾ വരച്ചു. അങ്ങനെ അതീജീവന കാലത്തെ വരയെ തേടിയെത്തിയത് റേക്കോർഡ്.

ഫ്രറ്റേണിറ്റി മൂവ്മെന്റ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി മുഫീദ ജലീൽ, സുമീറ യൂസഫ്, ഫൗസിയ, ഫൈസൽ , അംജദ് റഹ്മാൻ എന്നിവർ ചേർന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സ്നേഹോപഹാരം കൈമാറി. കണിയാപുരം അലുമ്മൂട്ടിൽ നജ്നാസ് മൻസിലിൽ നവാസിന്റെയും നജ്മ നവാസിന്റെയും മകളാണ് നാജിയ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!