കരവാരം തോട്ടയ്ക്കാട്ട് നിന്നും 1 ലിറ്റർ ചാരായവും 130 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

 

 

കരവാരം : കരവാരം തോട്ടക്കാട് കണ്ണാട്ടു കോണം കെ.ആർ ഭവനിൽ നടത്തിയ പരിശോധനയിൽ 1 ലിറ്റർ ചാരായവും 130 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കിളിമാനൂർ എക്സൈസ് സംഘം പിടികൂടി.

രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്കെത്തുമ്പോൾ വാറ്റ് നടത്തിയ വീട്ടുടമ ഓടി രക്ഷപ്പെട്ടു. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 1 ലിറ്റർ ചാരായവും, കന്നാസ്, കലം, പാത്രങ്ങൾ എന്നിവയിലായി സൂക്ഷിച്ചിരുന്ന 130 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വീട്ടുടമ ബാബുവിന്റെ മകൻ കുഞ്ഞുമോൻ(43) എന്നയാളുടെ പേരിൽ കേസെടുത്തു.

കിളിമാനൂർ റെയ്ഞ്ച് പ്രിവൻ്റീവ് ഓഫീസർ ഉദയകുമാർ , പ്രിവന്റീവ് ഓഫീസർ(Gr) റോബിൻ,സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് , രാഹുൽ വനിത സിവിൽ എക്സൈസ് ഓഫീസർ ഷഹീന ബീവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.