മംഗലപുരം ഗവ ആശുപത്രിക്ക് സമീപം വാഹനാപകടം, ഒരാൾക്ക് പരിക്ക്

 

മംഗലപുരം:മംഗലപുരം ഗവ ആശുപത്രിക്ക് സമീപം മിനി ഗുഡ്‌സ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11 അര മണിയോടെയാണ് അപകടം നടന്നത്. എതിർ ദിശകളിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബുള്ളറ്റ് ഓടിച്ചിരുന്നയാൾക്കാണ് പരിക്കേറ്റത്. ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.