അഞ്ചുതെങ്ങിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടി

 

അഞ്ചുതെങ്ങ് :അഞ്ചുതെങ്ങിൽ കളിച്ചുകൊണ്ടിരിക്കേ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടി. നെടുങ്ങണ്ട പുതിയ പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ ഷംനാദ് -അൻസീന ദമ്പതികളുടെ മകൻ ഷഹബാസി(5)ന്റെ മൃതദേഹമാണ് കഠിനംകുളം വെട്ടുതുറ കടൽക്കരയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് കടൽക്കരയിൽ കളിക്കുന്നതിനിടയിൽ ശക്തമായ തിരയിൽപെട്ട് കുട്ടിയെ കാണാതായത്. ചൊവ്വാഴ്ച കടലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ചയും രാവിലെ മുതൽ കോസ്റ്റൽ പൊലീസ്, ലോക്കൽ പൊലീസ്, കോസ്റ്റ് ഗാർഡ്, ഫയർഫോഴ്‌സ് എന്നിവർ സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ 7അരയോടെയാണ് വെട്ടുതുറ കടൽതീരത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോലീസിന്റെ മേൽനോട്ടത്തിൽ ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.