മുസലിയാർ എഞ്ചിനീയറിംഗ് കോളേജിൽ ഓൺലൈൻ കലോത്സവം കാർപ്പി ഡയം നടന്നു

 

ചിറയിൻകീഴ്:മുസലിയാർ എഞ്ചിനീയറിംഗ് കോളേജിൽ ഓൺലൈൻ കലോത്സവമായ കാർപ്പി ഡയം ജൂൺ 4 വെള്ളിയാഴ്ച വൈകുന്നേരം നടന്നു.മുസലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റ് സെക്രട്ടറി  ഇബ്രാഹിംകുട്ടി ഐ.എഫ്. എസ് ഉദ്ഘാടനം ചെയ്തു.കോവിഡ് മൂലം വിദ്യാർത്ഥികൾക്കുള്ള മാനസിക സമ്മർദ്ദം ലഘൂകരിക്കുവാൻ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കട്ടെ എന്ന് ആശംസിച്ചു.മുസലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഷെരീഫ് മുഹമ്മദ്, ട്രഷറർ ഹബീബ് മുഹമ്മദ്, ട്രസ്റ്റീ  ഷെയ്ഖ് പരീത് ഐ.എ.എസ്, മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ.കെ.കെ.അബ്ദുൽ റഷീദ്,വിവിധ ഡിപ്പാർട്ട്‌മെന്റ് വിഭാഗം മേധാവിമാർ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ ഓൺലൈൻ മുഖാന്തരം അവതരിപ്പിച്ചു.കലാപരിപാടികൾ വൈകുന്നേരം 8 മണിയോടെ സമാപിച്ചു