നാവായിക്കുളം വലിയ കുളത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

 

കല്ലമ്പലം :നാവായിക്കുളം വലിയ കുളത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ മനച്ചിറ സ്വദേശി ഷിജുവിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാണ് അപകടം. 28ആം മൈലിൽ നിന്ന് നാവായിക്കുളം ഭാഗത്തേക്ക്‌ സ്ത്രീ ഓടിച്ചു വന്ന കാറും എതിരെ വന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് പൂർണമായും തകർന്നു. അപകടത്തിൽ പരിക്ക് പറ്റിയ ഷിജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.