നെല്ലനാട് ഗ്രാമ പഞ്ചായത്ത് വായനാ ദിനത്തിൽ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നു

 

നെല്ലനാട് ഗ്രാമ പഞ്ചായത്ത് ജൂൺ 19 വായനാ ദിനത്തിൽ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നു.ആവശ്യക്കാർക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്ന വിപ്ലവകരമായ പദ്ധതിയാണ്നെല്ലനാട് ഗ്രാമപഞ്ചായത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഏറ്റെടുക്കുന്നത്.കുട്ടികൾക്കും മുതിർന്നവർക്കും എല്ലാ വായനാ പ്രേമികൾക്കുംഒരുപോലെ പ്രയോജനപ്പെടുത്താൻ കഴിയുന്ന പദ്ധതിയാണിത്.

ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വോളന്റിയർമാർ വഴിപരമാവധി വീടുകളിൽഎത്തിച്ചു നൽകുന്നതിനുള്ളസംവിധാനമാണ് ഒരുക്കുന്നത്.