ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത രണ്ട് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി.

 

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 20-ാം വാർഡിൽ ചരുവിളയിലും, മുല്ലശ്ശേരിയിലും ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി ഡി.വൈ.എഫ്.ഐ വെസ്റ്റ് മേഖല കമ്മിറ്റി.സിപിഐഎം തിരു:ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു മൊബൈൽ ഫോൺ വിദ്യാർത്ഥികൾക്ക് കൈമാറി.സിപിഐഎം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ദേവരാജൻ, കൗൺസിലറും ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി എസ്. സുഖിൽ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത്,സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി വി. അനി ,ഡി. വൈ. എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനീഷ്, സുജിൻ എന്നിവർ പങ്കെടുത്തു