പഴയകുന്നുമ്മേലിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പുകളിൽ പ്രതിഷേധം

 

ഇന്ധന വിലവർധനവിൽ സെഞ്ച്വറി പ്രതിഷേധം.
യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിൽ വരുന്ന നാല് പെട്രോൾ പമ്പുകൾക്ക് മുന്നിലായി വിവിധ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സെഞ്ച്വറി സമരങ്ങൾ സംഘടിപ്പിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന സമരം കിളിമാനൂർ ജംഗ്ഷനിലെ പെട്രോൾ പമ്പിൽ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബൻഷാ ബഷീർ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം പ്രസിഡണ്ട് സിബി ശൈലേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്‌.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ യൂത്ത് കോൺഗ്രസ് നേതാക്കളായ എ.എൻ.അഹദ്,ലിജോ.യൂ, എസ്.അനസ്, ഹേമന്ത് മോഹൻ,സുബിൻ.എസ്, രതീഷ് രാമചന്ദ്രൻ, അജയ്.ജെ.ജി തുടങ്ങിയവർ വിവിധ സമര കേന്ദ്രങ്ങളിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു.