Search
Close this search box.

നവകേരളത്തിന്റെ സൃഷ്ടിയിൽ സിവിൽ സർവ്വീസ് വഹിച്ച പങ്ക് മാതൃകാപരം :അഡ്വ. ജി.ആർ.അനിൽ

ei504LS73901

രാജ്യത്തിന് തന്നെ മാതൃകയായി വികസന രംഗത്ത് കേരളത്തിന് മുന്നോട്ടുപോകാൻ കഴിഞ്ഞത് ശക്തമായ സിവിൽ സർവ്വീസിന്റെ പിൻബലത്തിലാണന്നും നവകേരളത്തിന്റെ സൃഷ്ടിയിൽ സിവിൽ സർവ്വീസ് വഹിച്ച പങ്ക് മാതൃകാപരമാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ അഭിപ്രായപ്പെട്ടു.

കേന്ദ്രസർക്കാർ ശക്തമായ വലതുപക്ഷവത്ക്കരണ നയങ്ങളാണ് നടപ്പിലാക്കി വരുന്നത്. അതിന്റെ ഫലമായി സാമൂഹിക നീതി അട്ടിമറിക്കപ്പെടുകയും സേവനമേഖലയിൽ നിന്നും പിൻവാങ്ങുകയും ചെയ്യുന്നു. ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ആറ്റിങ്ങൽ ഇന്നു പ്ലാസയിൽ ( ജി.എൽ സുമേഷ് നഗറിൽ )ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളികൾ നേരിടുന്ന ഈ സന്ദർഭത്തിൽ ജനാധിപത്യ അവകാശങ്ങളും, പണിമുടക്കാനും പ്രതിഷേധിക്കാനും ഉള്ള അവകാശങ്ങളും സംരക്ഷിക്കാൻ കൂടുതൽ കരുത്താർന്ന പോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിച്ചു.

സ്വാഗതസംഘം ജനറൽ കൺവീനർ വി. സന്തോഷ് സ്വാഗതം പറഞ്ഞു. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ് സന്തോഷ് കുമാർ, ട്രഷറർ കെ.പി ഗോപകുമാർ, സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ മധു, വി.ബാലകൃഷ്ണൻ, യു.സിന്ധു, ടി.വേണു, ബീനാഭദ്രൻ, നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ആർ.സരിത, ആർ. എസ്.സജീവ് എന്നിവർ സംസാരിച്ചു. നോർത്ത് ജില്ലാ സെക്രട്ടറി കെ. സുരകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ റ്റി.അജികുമാർ വരവ് ചെലവ് കണക്കും, ജില്ലാ കമ്മിറ്റി അംഗം അനുമോദ് കൃഷ്ണൻ പ്രമേയാവതരണവും നടത്തി. സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്ക്കാരം നേടിയ ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റി അംഗം ഭാമിദത്തിനെയും, ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയിയായ മനോജിനെയും ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ജോയിന്റ് കൗൺസിലിന്റെ “വിശക്കരുതാർക്കും സാന്ത്വന സ്പർശം” പരിപാടിയുടെ ഭാഗമായുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണത്തിനായി നോർത്ത് ജില്ലാ കമ്മിറ്റി സമാഹരിച്ച തുക ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ. പി ഗോപകുമാറിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ് കൈമാറി. ക്ഷാമബത്താ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻപദ്ധതി പിൻവലിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക, എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. മേഖലാ സെക്രട്ടറി ദീപക് നായർ നന്ദി പറഞ്ഞു.

പുതിയ ജില്ലാ ഭാരവാഹികളായി സതീഷ് കണ്ടല (പ്രസിഡന്റ്‌), കെ. സുരകുമാർ (സെക്രട്ടറി), ദേവികൃഷ്ണ. എസ്, ഗിരീഷ് എം. പിള്ള, വി. സന്തോഷ്‌ (വൈസ് പ്രസിഡന്റുമാർ), ബൈജു ഗോപാൽ, റ്റി. അജികുമാർ, ആർ. എസ്. സജീവ് (ജോയിന്റ് സെക്രട്ടറിമാർ), ആർ. സരിത (ട്രഷറർ), സ്മിത കെ. നായർ (വനിതാ കമ്മിറ്റി പ്രസിഡന്റ്‌), സരിത. ജി.എസ് (വനിതാ കമ്മിറ്റി സെക്രട്ടറി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!