Search
Close this search box.

ആറ്റിങ്ങൽ കൊല്ലമ്പുഴ കുറുവറുത്ത കാവ് റോഡിന് ശാപമോക്ഷം

IMG-20230329-WA0006

ആറ്റിങ്ങൽ നഗരസഭ 24ാം വാർഡിൽ പുനർ നിർമ്മിച്ച കൊല്ലമ്പുഴ കുറുവറുത്ത കാവ് റോഡാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.

നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നാടമുറിച്ച് റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വർഷങ്ങളായി യാത്രാ ക്ലേശം നേരിട്ടിരുന്ന റോഡിനെ ജനകീയാസൂത്രണം പദ്ധതിയിൽ നിന്ന് 880000 രൂപ ചിലവിട്ടാണ് പുനർ നിർമ്മിച്ചിരിക്കുന്നത്.

207 മീറ്റർ നീളമുള്ള റോഡിൽ 152 മീറ്ററോളം ടാറിംഗും ബാക്കി ഭാഗം കോൺക്രീറ്റുമാണ് ചെയ്തിരിക്കുന്നത്. സൈഡ് കോൺക്രീറ്റു കൂടി ചെയ്തതോടെ 3 മീറ്ററിൽ അധികം വീതിയും പുനർ നിർമ്മിച്ച റോഡിനുണ്ട്.

കറുവറുത്ത കാവ് നാഗ ക്ഷേത്രത്തിലേക്ക് എത്തുന്ന പ്രധാന പാതയായ ഈ റോഡിനു ഇരുവശവും ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്നു. കൊല്ലമ്പുഴ ഭാഗത്തുകൂടി കടന്നുപോകുന്ന ആറ്റിങ്ങൽ ബൈപാസിനോട് ചേർന്നുള്ള റോഡു കൂടിയാണിത്.

വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ഗിരിജടീച്ചർ, വാർഡ് വികസന കമ്മിറ്റി ഭാരവാഹികളായ അജിൻപ്രഭ, പ്രഭാകരൻ, രാജേഷ്, ശശികല, കരാറുകാരൻ മോഹനൻ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മുൻ കൈയ്യെടുത്ത കൗൺസിലറെ ചെയർപേഴ്സൺ പൊന്നാട അണിയിച്ച് ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!