പൊന്മുടി റോഡിൽ വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു വീണു

 

പൊന്മുടി :ശക്തമായ മഴയിൽ പൊന്മുടി റോഡിൽ വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു വീണു . ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് മണ്ണിടിച്ചിൽ ആരംഭിച്ചത്കുളച്ചീക്കര മുതൽ അപ്പർ സാനിറ്റോറിയത്തിലെ ചെക്‌പോസ്റ്റ് വരെയുള്ള 15-ലധികം സ്ഥലങ്ങളിലാണ് വൻതോതിൽ മണ്ണിടിച്ചിലുണ്ടായത്. പാതയുടെ മുക്കാൽഭാഗത്തോളം മണ്ണിടിഞ്ഞുവീണനിലയിലാണ്. 15-ാമത്തെ ഹെയർപിൻ മുതൽ 22-ാമത്തെ ഹെയർപിന്നുവരെയുമാണ്‌ വലിയതോതിൽ മണ്ണിടിച്ചിൽ സംഭവിച്ചിരിക്കുന്നത്. റോഡിന്റെ വലതുഭാഗത്തുണ്ടായിരുന്ന വലിയമൺതിട്ടകളാണ് മരങ്ങളോടൊപ്പം നിലംപൊത്തിയത്. 50 മീറ്റർ മുതൽ 100 മീറ്റർ വരെ ദൂരത്തിൽ മണ്ണിടിഞ്ഞ ഭാഗങ്ങളുണ്ട്.

ഒരാഴ്ചമുൻപ് ഹെയർപിൻ 11, 12 എന്നിവയ്ക്കിടയിലുള്ള റോഡിൽ വിള്ളലുണ്ടായിരുന്നു. ഇതേത്തുടർന്ന് പൊന്മുടിയിലേക്ക് യാത്രയും തടഞ്ഞിരിക്കുകയാണ്.