സ്മൈലിന്റെ നേതൃത്വത്തിൽ 3000വൃക്ഷ തൈകൾ നട്ടു.

 

ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണൻ്റെ സാമൂഹ്യ സംഘടനയായ സ്മൈൽ കിളിമാനൂരിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഡിവിഷനിലെ 63 വാർഡുകളിലായി
3000 വൃക്ഷത്തൈകൾ നടുന്ന പദ്ധതി സ്മൈൽ കോർഡിനേറ്റർ ആദേഷ് സുധർമ്മൻ പഴയക്കുന്നുമേൽ ഗ്രാമപഞ്ചായത്ത്‌ അംഗം ഷീജ സുബൈറിന് തൊളിക്കുഴിയിൽ കൈമാറി ആരംഭം കുറിച്ചു .സ്മൈലിൽ രജിസ്റ്റർ ചെയ്ത 650ഓളം അംഗങ്ങൾ വഴിയും, വാർഡ് അംഗങ്ങളും, സന്നദ്ധ യുവജനങ്ങൾ വഴിയുമാണ് വൃക്ഷ തൈകൾ നട്ടത്.എ.ആർ.ഷമീം, അഖിൽ.എ.പി,അൽ അമീൻ, യാസിൻ ഷരീഫ്, അനന്ദു തുടങ്ങിയവർ പങ്കെടുത്തു.