വയോജനങ്ങൾക്ക് കൈത്താങ്ങുമായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ.

 

കിളിമാനൂർ ചക്കളത്തമ്മ സഞ്‌ജീവനി ആശ്രമം ചാരിറ്റബിർ ട്രസ്റ്റിന്റെ കീഴിൽ പുതിയകാവിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിന് കൈത്താങ്ങായി ഒരു ചാക്ക് അരിയും പച്ചക്കറികളും മറ്റു നിത്യോപയോഗ സാധനങ്ങളും വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ നൽകി. ഇരുപത്തഞ്ചിൽപ്പരം അന്തേവാസികളുള്ള വൃദ്ധസദനം ലോക്ഡൗണിനെത്തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്നതായി മനസിലാക്കിയതിനെത്തുടർന്നാണ് സഹായമെത്തിച്ചത്. അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് സൗജന്യമായി നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി രണ്ട് ദിവസത്തെ സൂപ്പർ മാർക്കറ്റും നടത്തിയിരുന്നു. ട്രസ്റ്റ് സെക്രട്ടറി സതീന്ദ്രൻ, ട്രഷറർ വിക്രമൻ നായർ, അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജന.സെക്രട്ടറി എൻ.ഹരികൃഷ്ണൻ, ട്രഷറർ ഷീജാരാജ്, വൈസ്.പ്രസിഡന്റ് ആർ. അനിൽകുമാർ,രജിത, സജിത, മഞ്ജു, ജ്യോതിലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.