കോവിഡ് വ്യാപനം, വർക്കല പുന്നമൂട് മാർക്കറ്റിൽ നിയന്ത്രണം

Image only for representation

 

വർക്കല : വർക്കല നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കി. നാല്‌ വാർഡിലായി 30ലേറെ രോഗികളും 18 വാർഡിൽ പത്തിലേറെ രോഗികളുമുണ്ട്. ഈ വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. വാർഡുകളിൽ പട്രോളിങ് അടക്കം പൊലീസ്, ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കും. അടിയന്തര യോഗത്തിൽ നഗരസഭാ ചെയർമാൻ കെ എം ലാജി അധ്യക്ഷനായി. പുന്നമൂട് മാർക്കറ്റിലെ തിരക്ക് കുറയ്ക്കാൻ ഒന്നിടവിട്ട ദിവസങ്ങളിൽ കച്ചവടം നടത്താൻ നിർദേശം നൽകി.

വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ നിതിൻ നായർ, സെക്ടോറിയൽ മജിസ്ട്രേട്ട്‌, താലൂക്ക് ഓഫീസ് സൂപ്രണ്ട്, വർക്കല പൊലീസ് എസ്എച്ച്ഒ, നഗരസഭാ സെക്രട്ടറി, താലൂക്ക് ആശുപത്രി സൂപ്രണ്ട്, നഗരസഭാ ആരോഗ്യവിഭാഗം തുടങ്ങിയവർ പങ്കെടുത്തു.