വയലാർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠൻ, ജയ്കൃഷ്ണ അനുസ്മരണവും പരിസ്ഥിതി ദിനാചാരണവും

 

പോത്തൻകോട്: വയലാർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പോത്തൻകോട് ബ്ലോക്ക്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീകണ്ഠന്റെയും, വയലാർ സാംസ്കാരികവേദി പ്രവർത്തകനും അധ്യാപകനുമായ ജയ്കൃഷ്ണ.അനുസ്മരണം പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ അനിൽ നിർവഹിച്ചു കൊറോണ ദുരിതകാലത്തിൽപ്പെട്ട് ലോകമെമ്പാടുമായി പൊലിഞ്ഞപ്രിയപ്പെട്ട വരുടെ ഓർമ്മയ്ക്കായി ഒരുമരം.നമ്മുടെ നാട്ടിൽ വളരട്ടെ

മാനവരാശിയെ മുഴുവൻ വിറപ്പിച്ചു ലോകമെമ്പാടുനായി ലക്ഷകണക്കിന് ജീവൻ കവർന്നെടുത്ത കോവിഡ് -19 ന് എതിരെ യുള്ള പോരാട്ടം സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ ശക്തമാക്കി . ഈ ഭൂമിയെ സ്നേഹിച്ചു കൊതിതീരാതെ പൊലിഞ്ഞുപോയവരുടെ ഓർമ്മയുക്കായി ഒരു മരം. വയലാർ സാംസ്‌കാരിക വേദിയുടെ തണലിൽ കല്ലുവിളയിൽ വളരും,, പോത്തൻകോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി. ആർ അനിൽ വൃഷ തൈ നട്ടു പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യ്തു വയലാർ സാംസ്‌കാരിക വേദി സെക്രട്ടറി വൈശാഖ്, പ്രസിഡന്റ് പ്രകാശ്, വിനോദ് കുമാർ, സന്തോഷ്‌ കുമാർ, മോഹനൻ നായർ എന്നിവർ സംസാരിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്