വെഞ്ഞാറമൂട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

 

വെഞ്ഞാറമൂട്: പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീ‌ഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. പുല്ലമ്പാറ മീൻമൂട് നസീമ മൻസിലിൽ ഷഫീഖിനെയാണ് (24) വെഞ്ഞാാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മൂന്ന് മാസം മുൻപ് പ്രതി ഇരയായ പന്ത്രണ്ടു വയസുകാരനോട് സൗഹൃദം സ്ഥാപിച്ച് തന്റെ വീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മാതാവ് വാമനപുരം ഐ.സി.ഡി.എസ് സൂപ്പർവൈസറെയും മെഡിക്കൽ ഓഫീസറെയും വിവരം അറിയിച്ചു. ഇവർ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയും സമിതിയുടെ ഉത്തരവിൻ പ്രകാരം ജില്ലാ ശിശുസംരക്ഷണഓഫീസറുടെ നിർദ്ദേശപ്രകാരം വെഞ്ഞാറമൂട് പൊലീസ് കേസ് എടുക്കുകയുമായിരുന്നു. തുടർന്ന് മുങ്ങി പ്രതിയെ കഴിഞ്ഞ ദിവസം പുല്ലമ്പാറയിൽ നിന്ന് വെഞ്ഞാറമൂട് സി.ഐ രതീഷ്, സബ് ഇൻസ്പെക്ടർ സുജിത് എസ്. നായർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.