കരകുളത്ത് ആളൊഴിഞ്ഞ വീട്ടിൽ വൻ കവർച്ച

Image only for representation purpose

 

കരകുളത്ത് ആളൊഴിഞ്ഞ വീട്ടിൽ വൻ കവർച്ച. ഏകദേശം ലക്ഷങ്ങൾ മൂല്യമുള്ള സ്വർണ്ണാഭരണങ്ങളും ലാപ്ടോപ്പുകളും ഉൾപ്പടെയുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

തിരുവനന്തപുരം എയർപോർട്ടിലെ മുൻ ഉദ്യോഗസ്ഥയായിരുന്ന സെലീനാ ഭായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസമാണ് സെലീന ഭായി വീടുപൂട്ടി ഗോവയിലുള്ള മകൾക്കടുത്തേക്ക് പോയത്. ഈ സമയത്താണ് മോഷണം നടന്നത്.

രാവിലെ വീട്ടിൽ ജോലിക്കാരി വൃത്തിയാക്കാനെത്തിയപ്പോഴാണ് മോക്ഷണ വിവരം പുറംലോകമറിയുന്നത്. മോക്ഷണത്തിനു പുറമെ വീടിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുൻവാതിലടക്കം വീടിനുള്ളിലെ എല്ലാ വാതിലുകളും അലമാരകളും പൂർണമായും തകർത്ത നിലയിലാണ് കാണപ്പെട്ടത്. അരുവിക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യത് അന്വേഷണം ആരംഭച്ചിട്ടുണ്ട്. ഉടമസ്ഥർ എത്തി പരിശോധന നടത്തിയാലേ എന്തൊക്കെ നഷ്ടമായെന്ന് അറിയാൻ കഴിയു എന്ന് പോലീസ് അറിയിച്ചു.