Search
Close this search box.

കവർച്ച കേസ്സിലെ പ്രതി മാൻ കൊമ്പുമായി അറസ്റ്റിൽ

eiHQZ5V33136

 

കവർച്ച കേസ്സിലെ പ്രതി മാൻ കൊമ്പുമായി അറസ്റ്റിൽ.വിതുര ആനപ്പാറ വൈയക്കഞ്ചി ഗോപിക ദവനിൽ ഗോപകുമാർ (47) നെയാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്.

വിതുര ബിവറേജസ് ജീവനക്കാരനായ വിതുര കളിയ്‌ക്കൽ കിഴക്കുംകര വീട്ടിൽ ജയൻ വയസ്സ് 4നെ ആക്രമിച്ച് 18000 / – രൂപ വില വരുന്ന ഫോൺ കവർച്ച ചെയ്തു കേസ്സിലെ പ്രതിയാണ് ഗോപകുമാർ.

ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് സംഭവം. മദ്യം വാങ്ങാനെന്ന വ്യാജേന വിതുര ബിവറേജസിൽ എത്തിയ പ്രതി ജീവനക്കാരന്റെ 18000 / – രൂപ വിലവരുന്ന മൊബൈൽ ഫോൺ ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഒളിവിലായിരുന്ന പ്രതി ആനപ്പാറയിലുളള വീട്ടിലെത്തിയതറിഞ്ഞ് പോലിസ് അവിടെ എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയുടെ വീട്ടിൽ നിന്നു മോഷണം പോയ ഫോണും മാൻ കൊമ്പും പിടിച്ചെടുത്തത്.പ്രതി സ്ഥിരം വന്യമൃഗങ്ങളെ വേട്ടയാടി വിപണനം നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടിപിടി , സ്ത്രീകളെ ദേഹോപദ്രവമേൽപ്പിക്കൽ , ചാരായ വിൽപ്പന തുടങ്ങിയ നിരവധി കേസ്സുകൾ പ്രതിയുടെ പേരിൽ നിലവിലുണ്ട് . പ്രതിയുടെ വീട്ടിൽ നിന്നും മാൻ കൊമ്പ് പിടിച്ചെടുത്ത കേസ്സ് വന്യജീവി സംരക്ഷണ നിയമ പ്രകാരം കൂടുതൽ അന്വേഷണം തുടരുന്നതിനായി ഫോറസ്റ്റിന് കൈമാറിയിട്ടുണ്ട്.

വിതുര ഇൻസ്പെക്ടർ ശ്രീജിത്ത് എസ്, സബ് ഇൻസ്പെക്ടർ സുധീഷ് എസ് എൽ, ജിഎസ്ഐ സതികുമാർ , എസ്. സി. പി. ഒ മാരായ രജിത്ത്, ഷിബു, സിപിഒ മാരായ ഹാഷിം , ശ്യാം എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!