എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവുമായി തിരുവാതിര ചങ്ക്സ് ഫാമിലി.

 

ആറ്റിങ്ങൽ : തിരുവാതിര ചങ്ക്സ് ടൂർസ് & ഹോളിഡേയ്‌സിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. വഞ്ചിയൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തിരുവാതിര മോട്ടോഴ്സും തിരുവാതിര ചങ്ക്സ് ബസ്സിലെ യാത്രികരും ചേർന്നാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. കുട്ടികൾക്ക് മൊമെന്റോ കൈമാറി. സുരേഷ്‌കുമാർ (എസ്ഐ , എസ്പി ഓഫീസ് ), രാജേഷ് (KFDC), നിഖിൽ സുദർശൻ (CIAL),പ്രിയ (KITTS), ചിഞ്ചു (KFDC) എന്നിവർ പങ്കെടുത്തു.