Search
Close this search box.

ഭരതന്നൂരിൽ കിണറ്റിലകപ്പെട്ട പശുക്കുട്ടിയെ അഗ്നിശമന രക്ഷാ സേന രക്ഷപ്പെടുത്തി

eiNNM1F37662

 

പാങ്ങോട് : പാങ്ങോട് ഭരതന്നൂരിൽ കിണറ്റിലകപ്പെട്ട പശുക്കുട്ടിയെ അഗ്നിശമന രക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭരതന്നൂർ ഗാർഡൻ സ്റ്റേഷനിൽ നന്ദനത്തിൻ ഷിബുവിൻ്റെ ഉടമസ്ഥതയിലുള്ള ഒരു വയസ്സ് പ്രായമുള്ള പശുക്കുട്ടിയാണ് 30 അടിയോളം താഴ്ചയും15 അടിയോളം വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്. കടയ്ക്കലിൽ നിന്നും അഗ്നിശമന രക്ഷാ സേന തക്കസമയത്ത് തന്നെ സ്ഥലത്തെത്തി പശുക്കുട്ടിയുടെ ജീവൻ രക്ഷിച്ചു.

എ.എസ്.ടി.ഒ എ.കെ രാജേന്ദ്രൻ്റെ നേതൃത്വത്തിൻ എ.എസ്.ടി.ഒ(ഗ്രേഡ്) എൻ. ബി അജയകുമാർ, എസ്എഫ്ആർഒമാരായ സി.ആർ ചന്ദ്രമോഹൻ, ജെ .നിഷാൽ, എഫ്ആർഒമാരായ എംഎൻ ഷിജു, എസ് സുമോദ്, ജിഎസ് സജീവ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!