Search
Close this search box.

കടയ്ക്കാവൂരിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

eiZXY6E65504

 

 

കടയ്ക്കാവൂർ :കടയ്ക്കാവൂരിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ്, ചാവടിമുക്ക്, ആയുർവേദ ആശുപത്രിക്ക് സമീപം ഉത്തമന്റെ മകൻ ഉമേഷ് (30) നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ പതിനാറാം തീയതി വൈകുന്നേരം 7 മണിയോടുകൂടിയാണ് സംഭവം. ഒറ്റയ്ക്ക് വീട്ടിലായിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ശല്യപ്പെടുത്തുകയും യുവതി ബഹളം വെച്ചതിനെ തുടർന്ന് ഓടി പ്രതി രക്ഷപ്പെടുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

കടയ്ക്കാവൂർ എസ്.എച്ച്. ഒ അജീഷിന്റെ നിർദ്ദേശപ്രകാരം എസ്. ഐ നാസറുദ്ദീൻ, എ.എസ്. ഐ ജയകുമാർ, ഡബ്ലിയു. സി.പി.ഒ മേരി മഗ്‌ദലിൻ, സിപിഒ സന്തോഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!