Search
Close this search box.

കുളങ്ങളില്‍ വിഷം കലക്കി, ലക്ഷകണക്കിന് രൂപയുടെ മത്സ്യങ്ങള്‍ ചത്തു പൊങ്ങി

eiBOLF495598

 

മല്‍സ്യ കൃഷി ചെയ്യുന്ന കുളങ്ങളില്‍ അജ്ഞാതര്‍ വിഷം കലക്കി. ലക്ഷകണക്കിന് രൂപയുടെ മത്സ്യങ്ങള്‍ ചത്തു പൊങ്ങി. കാട്ടാക്കട ചൂണ്ടുപലക സ്വദേശി ദിലീപ് ഖാനും സഹോദരങ്ങളും നടത്തുന്ന മത്സ്യവളര്‍ത്തല്‍ കേന്ദ്രത്തിലാണ് വിഷം കലര്‍ത്തിയത്​.

അഞ്ചുലക്ഷത്തോളം മുടക്കിയാണ് ഇവര്‍ അഞ്ചുതെങ്ങിന്‍മൂട് കുറ്റിക്കാട് കുളത്തിനു സമീപം സ്ഥലം പാട്ടത്തിനെടുത്തു രണ്ടു കുളം കുഴിച്ചു ഫിഷറീസിന്‍റെ സഹായത്തോടെ മത്സ്യ കൃഷി ആരംഭിച്ചത്. റെഡ് തിലോപ്പിയ, ചിത്രലാട, രോഹു, കട്ല തൂടങ്ങിയ മത്സ്യ കുഞ്ഞുങ്ങളെ ആണ് നിക്ഷേപിച്ചിരുന്നത്. തീറ്റയും, പരിപാലനവുമായി മാസം പതിനയ്യായിരത്തോളം രൂപയും ചെലവഴിച്ചിരുന്നു.

ശനിയാഴ്ച വൈകുന്നേരത്തോടെ ആണ് ആദ്യം മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്.ഞായാറാഴ്ച മല്‍സ്യങ്ങള്‍ കൂട്ടമായി ചത്ത് പൊങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മത്സ്യത്തില്‍ നിന്നും രക്തം പൊട്ടി ഒലിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് മത്സ്യങ്ങളെ കൊന്നതാകാം എന്ന് മനസിലായതെന്ന് ഉടമ ദിലീപ്ഖാന്‍ പറഞ്ഞു.

തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മൂന്നുലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടെന്ന ദിലീപ്​ ഖാന്‍ പറയുന്നു. രാത്രികാലങ്ങളില്‍ മദ്യപാനികളുടെ സ്ഥിരം താവളമാണ് പ്രദേശം. കുളം ഒരുക്കിയിരിക്കുന്ന സ്ഥലത്തു നിന്നും പല ദിവസങ്ങളിലും ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ലഭിക്കാറുണ്ടെന്നും കുളത്തില്‍ നിന്നും പലപ്പോഴായി ഇവ നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പരിശോധനക്കായി കുളത്തിലെ വെള്ളത്തിന്‍റെയും മത്സ്യത്തി​ന്‍റെയും സാമ്ബിള്‍ ശേഖരിച്ചു. ശേഷം കുളം വറ്റിച്ചു. മല്‍സ്യങ്ങളെ മുഴുവന്‍ മാറ്റി കുഴിച്ചു മൂടി. കാട്ടാക്കട പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!