Search
Close this search box.

മുതലപ്പൊഴിയിൽ മത്സ്യതൊഴിലാളികളുമായി പോയ വള്ളം കടലിൽ കുടുങ്ങി, രക്ഷകരായി കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും

eiMQP5R3623

 

അഞ്ചുതെങ്ങ് : മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം കടലിൽ കുടുങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മുതലപ്പൊഴിയിൽ നിന്ന് 20ഓളം മത്സ്യതൊഴിലാളികളുമായി പോയ ത്വയ്ബ എന്ന് പേരുള്ള വള്ളമാണ് പടിഞ്ഞാറു ഭാഗത്ത്‌ കുടുങ്ങിയത്. വിവരം കോസ്റ്റൽ പോലീസിനെ അറിയിക്കുകയും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി കുടുങ്ങിക്കിടന്ന വള്ളം കയർ കൊണ്ട് കെട്ടി വലിച്ച് ഉച്ചയ്ക്ക് 2 അര മണിയോടെ കരയ്ക്കെത്തിച്ചു.

കോസ്റ്റൽ പോലീസ് സിഐ കണ്ണന്റെ നിർദേശപ്രകാരം ജിഎസ്ഐ ജ്യോതി, കോസ്റ്റൽ വാർഡന്മാരായ വർഗീസ്, ജോജി, പ്രവിൻ, മറൈൻ ഉദ്യോഗസ്ഥരായ വിനോദ്, ശശി , ഷിബു ഗിൽബർട്ട് , സിരാങ്ക് ജോയി ,ബാബു തുടങ്ങിയവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!