Search
Close this search box.

മുതലപ്പൊഴി പൊഴിമുഖത്ത് മണ്ണടിയുന്നതും അപ്രതീക്ഷിത തിരയടിയുണ്ടാകുന്നതും പഠിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ

eiEL0NK242

 

ചിറയിൻകീഴ്: മുതലപ്പൊഴി പൊഴിമുഖത്ത് മണ്ണടിയുന്നതും അപ്രതീക്ഷിത തിരയടിയുണ്ടാകുന്നതും പഠിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് എൻ.ഐ.ഒ.ടി. പ്രതിനിധി ഉൾപ്പെടുന്ന ഹാർബർ എൻജിനീയറിങ് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. പൊഴിഭാഗത്ത് മണ്ണടിയുന്നതും തിരയിളക്കം ഉണ്ടാകുന്നതും ഒഴിവാക്കാനായി ചെെന്നെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി മുഖേന ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ ഹാർബർ എൻജിനീയറിങ് വകുപ്പിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച മുതലപ്പൊഴി സന്ദർശിച്ച ഉദ്യോഗസ്ഥ പ്രതിനിധി സംഘം അറിയിച്ചതാണിക്കാര്യം.

പൊഴിയിൽ മണ്ണടിയുന്നത് പൂർണമായും ഒഴിവാക്കുന്നതിനും തിരയിളക്കം ഒഴിവാക്കുന്നതിനും മുൻതൂക്കം നൽകിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. എൻ.ഐ.ഒ.ടി.യിൽനിന്നും മൂന്നുമാസത്തിനകം ലഭിക്കുന്ന റിപ്പോർട്ട് ഫിഷറീസ് മന്ത്രി, സ്ഥലം എം.എൽ.എ., മറ്റ് ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചശേഷം അംഗീകാരത്തോടെ ഈ വർഷം തന്നെ പദ്ധതി നടപ്പിലാക്കുമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് പ്രതിനിധികൾ പറഞ്ഞു.

ചെന്നൈ എൻ.ഐ.ഒ.ടി.യിലെ പ്രൊഫസർ രമണമൂർത്തി വെള്ളിയാഴ്ച രാവിലെ മുതലപ്പൊഴി സന്ദർശിച്ച് നിലവിലെ പ്രശ്‌നങ്ങൾ ഹാർബർ എൻജിനീയറിങ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധിച്ചു. ഹാർബർ പൊഴിയിൽ മത്സ്യബന്ധന യാനങ്ങൾ പ്രവേശിക്കുന്നതിനും പുറത്തേയ്ക്ക് പോകുന്നതിനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥർ നേരിട്ട് കണ്ട് മനസ്സിലാക്കി. തുടർന്ന് ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി സംഘം ആശയവിനിമയം നടത്തുകയും ചെയ്തു.സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനുള്ളിൽ മുതലപ്പൊഴിയിൽ നിന്നും ആവശ്യമായ വിവരശേഖരണം നടത്തി തുടർന്നുള്ള രണ്ട് മാസത്തിനുള്ളിൽ പഠനം പൂർത്തീകരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനമെന്നും പരിശോധനാസംഘം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!