Search
Close this search box.

ഗൂഗിൾ മാപ്പ് നോക്കി കന്യാർകയം എന്ന സ്ഥലത്ത് പോയ വർക്കല സ്വദേശികൾ കുടുങ്ങി

eiGWXFD9627

 

വർക്കല : ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ അധീനതയിൽ ഉള്ള കന്യാർ കയം എന്ന സ്ഥലത്ത് അകപ്പെട്ടു പോയ 3 യുവാക്കളെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. പ്രമോദ് (29), വിശാഖ് (30), നിതിൻ (28)എന്നിവരെയാണ് രക്ഷപെടുത്തിയത്. കുഴിയിലായി പോയ വാഗൻആർ കാറും കടയ്ക്കൽ ഫയർ & റസ്ക്യൂ ടീം ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ടി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ & റസ്ക്യൂ ഓഫീസർമാരായ ജി. അരുൺ ലാൽ , ബി.സനിൽ, എ.അനീഷ് കുമാർ , എസ്. സൈഫുദ്ദീൻ, എസ് ദീപക് എന്നിവരും . പ്രദേശവാസികളായ ഷാജി, ബൈജു എന്നിവരുടെ കൂടി സഹായത്തോടെ 2 മണിക്കൂർ തിരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്.

യൂട്യൂബ് നോക്കി കണ്ടെത്തിയ കന്യാർ കയം വാട്ടർ ഫാൾസിൽ കുളിക്കുന്നതിനായി വർക്കലയിൽ നിന്നും കാറിലെത്തിയവരാണ് കുടുങ്ങി പോയത്. ഗൂഗിൾ മാപ്പ് നോക്കി കന്യാർ കയം വഴികണ്ടെത്തിയാണ് അവിടെ എത്തിയത്. കാർ കുഴിയിൽ ആയതോടെ അവർ പെട്ടുപോയി. ജനവാസമില്ലാത്ത ഹെക്ടർ കണക്കിന് സ്ഥലം, സമീപത്ത് ഫോറസ്റ്റ് ഏര്യ. മൃഗങ്ങളുടെ അടക്കം ശല്യമുള്ള സ്ഥലം ഭയപ്പെട്ട യുവാക്കൾ കടയ്ക്കൽ, വിതുര പോലീസ്‌ സ്റ്റേഷനുകളിൽ വിളിച്ചു. വിതുരയിൽ നിന്നും കടയ്ക്കൽഫയർഫോഴ്സിനെ അറിയിക്കാൻ പറഞ്ഞതിൻ പ്രകാരം രാത്രി 7 മണിക്കാണ് കടയ്ക്കൽ ഫയർഫോഴ്സിൽ അറിയിച്ചത്. കടയ്ക്കൽ ഫയർഫോഴ്സ് സംഘം 4 x 4 മൾട്ടി യൂട്ടിലിറ്റി വാഹനത്തിൽ എത്തിയെങ്കിലും ഇവരെ കണ്ടെത്താൻ ബുദ്ധിമുട്ടായി . നാട്ടുകാരായ 2 പേരുടെ കുടി സഹായത്തോടെ 2 മണിക്കൂർ തിരച്ചിൽ നടത്തി ഇവരെ കണ്ടെത്തി. വാഹനത്തെയും ചെറുപ്പക്കാരെയും റോഡിലെത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!