Search
Close this search box.

എ.എസ്‌.ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പരാതിയിൽ നെടുമങ്ങാട് എസ്.എച്ച്.ഒയ്‌ക്ക് സസ്പെൻഷൻ

eiOGP979105

 

പഴവങ്ങാടിയിൽ ട്രാഫിക് നിയമം ലംഘിച്ച് പാർക്ക് ചെയ്‌ത വാഹനം മാറ്റാൻ ആവശ്യപ്പെട്ട എ.എസ്‌.ഐയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ്‌കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഫോർട്ട് എ.സി, ഡി.സി.പി എന്നിവരുടെ റിപ്പോർട്ടിനെ തുടർന്ന് തിരുവനന്തപുരം സൗത്ത് സോൺ ഐ.ജി ഹർഷിത അട്ടലൂരിയാണ് നടപടിയെടുത്തത്. തിരുവനന്തപുരം ഡി.സി.ആർ.ബി ഡിവൈ.എസ്.പിക്കാണ് തുടർഅന്വേഷണത്തിന്റെ ചുമതല. ഇദ്ദേഹത്തിന് മുന്നിൽ 14 ദിവസത്തിനകം രാജേഷ്‌കുമാർ തെളിവെടുപ്പിന് ഹാജരാകണം.
സെപ്തംബർ 30ന് വൈകിട്ട് അഞ്ചോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!