കടുവാപള്ളിക്ക് സമീപം മിനി കണ്ടെയ്നർ ലോറി മരത്തിലിടിച്ച് മറിഞ്ഞു

 

കല്ലമ്പലം : ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് കടുവാപള്ളിക്ക് സമീപം മിനി കണ്ടെയ്നർ ലോറി മരത്തിലിടിച്ച് മറിഞ്ഞു.തിരുവനന്തപുരത്തുനിന്ന് അങ്കമാലിയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ട് തകർന്നത്.അങ്കമാലി സ്വദേശിയായ ലോറിഡ്രൈവർ മുപ്പതുവയസുകാരനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ആറ്റിങ്ങൽ ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർ ജെ.രാജേന്ദ്രൻനായരുടെ നേതൃത്വത്തിൽ രഞ്ജിത്ത്,സജി,വൈശാഖൻ,ഉണ്ണികൃഷ്ണൻ,നിഖിൽ, പ്രമോദ്,സതീശൻ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.