മലയിൻകീഴ് പാലോട്ടുവിളയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മൂന്ന്‌ ആടുകൾ ചത്തു.

 

മലയിൻകീഴ് പാലോട്ടുവിളയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മൂന്ന്‌ ആടുകൾ ചത്തു. ഒരു മുയലിന്റെ കാൽ കടിച്ചെടുത്തു.  കുരിയോട് ജെഎസ് ഭവനിൽ റിട്ട. അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ ജസ്റ്റിൻരാജിന്റെ വീട്ടിലെ ആടുകളും മുയലുമാണ് ആക്രമണത്തിന് ഇരയായത്.
പുലർച്ചെ മൂന്നുവരെ വീട്ടിലുള്ളവർ ഉറങ്ങിയിരുന്നില്ല.  തൊഴുത്തിൽ നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം കണ്ടത്. ഒരു ആടിന്റെ കാലുകൾ മാത്രമാണ് അവശേഷിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയെങ്കിലും സൂചന ലഭിച്ചില്ല . മതിലിലെ കാൽപ്പാടുകൾ പട്ടിയുടേതാണെന്ന് സംശയിക്കുന്നു . വെറ്ററിനറി ഡോക്ടർ ആടിന്റെ മൃതദേഹം പരിശോധിച്ചു.