Search
Close this search box.

അഞ്ചുതെങ്ങിൽ പെട്രോൾ പമ്പിൽ നാണയങ്ങൾ സ്വീകരിക്കില്ലെന്ന് മുന്നറിയിപ്പ് പോസ്റ്റർ

ei5CQS969299

 

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് പെട്രോൾ പമ്പിൽ നാണയങ്ങൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പിനു മുന്നിൽ മുന്നറിയിപ്പ് പോസ്റ്റർ. നാണയങ്ങൾ സ്വീകരിക്കാത്തത് പമ്പിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ വളരെയേറെ ബുദ്ധിമുട്ടുകൾക്ക് കാരണമായിട്ടുണ്ട്.എന്നാൽ ബാങ്കുകളിൽ നാണയങ്ങൾ സ്വീകരിക്കാത്തതാണ് തങ്ങളുടെ ഈ നിലപാടിന് കാരണം എന്നാണ് പെട്രോൾ പമ്പ് ജീവനക്കാരുടെ വാദം.

ഉടമസ്ഥന്റെ നിർദ്ദേശ പ്രകാരമാണ് പോസ്റ്റർ പതിച്ചതെന്നും, ജീവനക്കാരായ തങ്ങൾ ചില്ലറ സ്വീകരിച്ചാൽ അത് തങ്ങളുടെ ജോലിയെ ബാധിക്കുമോ എന്ന ഭയവും ജീവനക്കാർ ചൂണ്ടിക്കാണിയ്ക്കുന്നു.
സ്വന്തം താല്പര്യ പ്രകാരം നാണയങ്ങളുടെ വിനിമയത്തിൽ തോന്നിയ പോലെ നിലപാട് സ്വീകരിക്കുന്ന പെട്രോൾ പമ്പുകൾക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!