Search
Close this search box.

നാവായിക്കുളം ഭരണിക്കാവ് ക്ഷേത്രത്തിൽ മോഷണം നടന്നതായി പരാതി

Image only for representation purpose

 

നാവായിക്കുളം: നാവായിക്കുളം ഭരണിക്കാവ് ക്ഷേത്രത്തിൽ മോഷണം നടന്നതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞദിവസം രാത്രിയോടെ കൂടിയാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും പൂജാസാമഗ്രികൾ നഷ്ടപ്പെടുകയും ചെയ്തു. കൂടാതെ ഓഫീസ് മുറിയും സ്റ്റോർ മുറിയും തകർക്കുകയും വിലപ്പെട്ട പല രേഖകളും നശിപ്പിക്കുകയും ചെയ്തു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ട്രസ്റ്റ്‌ ഭാരവാഹികൾ പൊലീസിന് പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!