Search
Close this search box.

അപകട മേഖലകളിൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിക്കും.

eiV6NEC23545

 

അപകട മേഖലകളിൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിക്കും. കടമ്പാട്ടുകോണം, നാവായിക്കുളം, കല്ലമ്പലം ജംഗ്ഷൻ, നഗരൂർ റോഡുകൾ, ആലംകോട് കൂടാതെ ശിവഗിരി, വർക്കല റെയിൽവേ സ്റ്റേഷൻ തുടങ്ങി സ്ഥിരം അപകടം നടക്കുന്ന മേഖലകളിലാണ് മോട്ടർ വാഹന വകുപ്പ് ഇന്റലിജൻസ് കാമറ സ്ഥാപിക്കുന്നത്. ഇതുമൂലം അടിയ്ക്കടി ഉണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനും നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും സാധിക്കും. കെൽട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് മോട്ടർ വാഹന വകുപ്പിന്റെ പഠനം പൂർത്തിയായി. ദേശീയപാതയിൽ കടമ്പാട്ടുകോണം മേഖലകളിൽ ബസുകൾ മറിഞ്ഞ് അപകടങ്ങൾ ആവർത്തിക്കുന്നത് പതിവായതോടെയാണ് മോട്ടർ വാഹന വകുപ്പ് കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഈ സ്ഥലത്ത് മുൻപ് വലിയ അപകടങ്ങൾ നടന്ന് നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. കാമറ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ കെൽട്രോൺ പുതിയ പോസ്റ്റുകളും മറ്റും സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. കാമറ സ്ഥാപിക്കുന്നതിലൂടെ ഒരു പരിധിവരെ നിയമ ലംഘനങ്ങൾക്ക് തടയിടാനാകുമെന്ന് മോട്ടർ വാഹന വകുപ്പ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!