Search
Close this search box.

ദേശീയപാത വികസനം, ഭൂ ഉടമകളെ തെറ്റിദ്ധരിപ്പിച്ച് നഷ്ടപരിഹാരത്തുകയിൽ നിന്ന് വിഹിതം പറ്റാൻ ചിലരുടെ ശ്രമം

ei4GQGI4137

 

ആറ്റിങ്ങൽ : കടമ്പാട്ടുകോണം – കഴക്കൂട്ടം ദേശീയപാത വികസനവും ആറ്റിങ്ങൽ ബൈപാസമായി ബന്ധപ്പെട്ട് കെസിറ്റിസിയിൽ രേഖകൾ പരിശോധന നടത്തുന്ന ക്യാമ്പിൽ അഭിഭാഷകൻ എന്ന് അവകാശപെട്ട് ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ചിലരെത്തി ഭൂ ഉടമകളുടെ മൊബൈൽ നമ്പർ വാങ്ങുകയും കൂടുതൽ പണം വാങ്ങി നൽകാം കമ്മീഷൻ നൽകിയാൽ മതിയെന്നും പറഞ്ഞുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായാണ് പരാതി. ഇന്ന് അത്തരത്തിൽ എത്തിയ ഒരാളെ ഉദ്യോഗസ്ഥർ പുറത്താക്കി. നഷ്ടപരിഹാരത്തുക ലഭ്യമാക്കാനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കെ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ഭൂ ഉടമകളോട് കമ്മീഷൻ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തിൽ പല ആളുകളും ഭൂ ഉടമകളെ സമീപിച്ച് കബളിപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!