ഇടവയിൽ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു

വർക്കല: ഇടവ ശ്രീയേറ്റ് അണ്ണൻവിള വിഷ്ണു ഭവനിൽ സേതുവിന്റെ വീട്ടിൽ വളർത്തിയിരുന്ന എട്ട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു. ഒമ്പത് ആടുകൾ ഉണ്ടായിരുന്നതിൽ എട്ടെണ്ണവും ചത്തു. ഒരെണ്ണം പരിക്കേറ്റ് അവശനിലയിലാണ്. ബുധനാഴ്ച പുലർച്ചെ 4ന് ആടുകളുടെ ബഹളം കേട്ടാണ് സേതു ഉണർന്നത്. ഇവർ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ ആദ്യം പുറത്തിറങ്ങിയില്ല. പിന്നീട് പുറത്തിറങ്ങിയപ്പോഴാണ് ആടുകളെ കൊന്ന ജീവികൾ അവിടെനിന്ന് പോയത്.