Search
Close this search box.

വാഹനങ്ങളുടെ മിനിയേച്ചർ തയ്യാറാക്കിയ യുവാവ് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടം നേടി

eipngX851818

നാവായിക്കുളം : വാഹനങ്ങളുടെ മിനിയേച്ചർ തയ്യാറാക്കിയ യുവാവ് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടം നേടി . നാവായിക്കുളം പുന്നവിളയിൽ വാസുദേവന്റെയും ഷിജിയുടെയും മകൻ ആദർശ് എസ് . ദേവനാണ് നേട്ടത്തിന് അർഹനായത്. ഫോംഷീറ്റ് , ഒ.എച്ച്.പി ഷീറ്റ് , എൽ.ഇ.ഡി ലൈറ്റ് , സ്ട്രിപ്പ് ലൈറ്റുകൾ, ഇൻസുലേഷൻ ടേപ്പ് എന്നിവ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ്, ലാൻഡ്ക്രൂസർ , കാറുകൾ, ലോറി എന്നിവയുടെ മിനിയേച്ചർ തയ്യാറാക്കിയാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ സ്ഥാനം നേടിയത്.
നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ടിലെ പോളി ടെക്നിക് വിദ്യാർത്ഥിയാണ്. സ്കൂൾ പഠന കാലം മുതൽ ഇത്തരത്തിൽ വാഹനങ്ങൾ നിർമ്മിക്കുന്നത് ആദർശിന് താല്പര്യമായിരുന്നു. ആതിരയാണ് സഹോദരി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!