Search
Close this search box.

കാട്ടാക്കടയിൽ വീട്ടിൽ വിരുന്നെത്തിയ ചിത്രശലഭ വവ്വാൽ കൗതുകമായി.

eiT6YPH43545

 

കാട്ടാക്കട: വീട്ടിൽ വിരുന്നെത്തിയ ചിത്രശലഭ വവ്വാൽ കൗതുകമായി. കാട്ടാക്കട മുതിയാവിള സ്വദേശി ഷനൂപിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ചിത്രശലഭത്തെപ്പോലെയുള്ള വവ്വാൽ വിരുന്നെത്തിയത്. വവ്വാലാണോ ശലഭമാണോ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്തതരത്തിലുള്ള കുഞ്ഞുജീവിയെക്കണ്ട് വിസ്മയംപൂണ്ട വീട്ടുകാർ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു.പരുത്തിപ്പള്ളി വനം അധികൃതരെത്തി ജീവി ‘പെയിന്റഡ് ബാറ്റ്’ ഇനത്തിലുള്ള വവ്വാൽ ആണെന്ന് സ്ഥിരീകരിച്ചു. കേരളത്തിൽ കൃഷിയിടങ്ങളിലും നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയയിടങ്ങളിലും കാണപ്പെടുന്നതാണ് ഈ വവ്വാലിനമെന്നു വനം അധികൃതർ അറിയിച്ചു. തുടർന്ന് ഇതിനെ തുറന്നുവിട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!