പൂവച്ചലിൽ യുവാവിനെ ആളുമാറി ആക്രമിച്ചു

 

 

പൂവച്ചൽ: യുവാവിനെ ആക്രമിച്ച് പരിക്കേല്പിച്ച ശേഷം ആളുമാറിയെന്ന് കണ്ടതോടെ അക്രമികൾ മുങ്ങി. പൂവച്ചൽ കുറക്കോണം പാറമുകൾ സ്വദേശി സുഭാഷിനെയാണ് (40)​ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചത്. 24ന് രാത്രി ഒമ്പതോടെ വീടിന് സമീപത്തെ പള്ളിയിൽ ആരാധനയ്‌ക്കുപോയി മടങ്ങുമ്പോൾ മുളമൂട് ഭാഗത്തുവച്ചായിരുന്നു സംഭവം.അക്രമികൾ തന്റെ ബൈക്കിൽ ചവിട്ടുകയും നിലത്തുവീണ തന്നെ ആക്രമിക്കുകയും ചെയ്‌തെന്ന് സുഭാഷ് കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കർണാടക രജിസ്ട്രേഷനിലുള്ള കെ.എ 45 1622 നമ്പരിലുള്ള പൾസർ ബൈക്കിലെത്തിയവരുടെ കൈയിൽ ആയുധങ്ങളുമുണ്ടായിരുന്നതായി സുഭാഷ് വ്യക്തമാക്കി. സുഭാഷ് കാട്ടാക്കട ആശുപത്രിയിൽ ചികിത്സ തേടി.