നഗരൂരിൽ വാഹനാപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു

 

നഗരൂരിൽ വാഹനാപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു. അഞ്ചുതെങ്ങ് കുന്നുപുറം സ്വദേശി ഫെലിക്സ് ഡിക്രൂസ് (45) ആണ് മരണപ്പെട്ടത്. നഗരൂർ കടവിള ജംഗ്ഷന് സമീപം കടവിളഭാഗത്തുനിന്നും വഞ്ചിയൂർ ഭാഗത്തേയ്ക്ക് പാറ കയറ്റി വന്ന ടിപ്പർ ലോറിയെ ഓവർടേക്ക് ചെയുന്നതിനിടെ എതിർ ദിശയിൽനിന്നും വന്ന മറ്റൊരു ടിപ്പർ ലോറിയിൽ തട്ടി ലോഡുമായി പോയ ടിപ്പർ ലോറിയ്ക്കടിയിൽ പെട്ട് അപകടം സംഭവിക്കുകയായിരുന്നു.ഫെലിക്സ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

മത്സ്യതൊഴിലാളി കുടുംബത്തിൽ അംഗമായ ഫെലിക്സ് ഡിക്രൂസിന് അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പിറ്റിഎ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ : ജാസ്മിൻ
മക്കൾ : ഗ്ലാഡ്വിൻ , ഗ്ലാഡ്സ്സൺ, ഗ്ലാഡിസ്സ്.