നെടുമങ്ങാട് താലൂക്കാഫിസിലെ കമ്പൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും യുവതി അടിച്ചു തകർത്തു

 

നെടുമങ്ങാട് താലൂക്കാഫിസിലെ കമ്പൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അടിച്ചു തകർത്ത യുവതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.കരകുളം ആറാംകല്ല് സ്വദേശിനി ചിത്ര(38)യാണ് അറസ്റ്റിലായത്.ഇന്ന് ഉച്ചയോടെയാണ് സംഭവം.നെടുമങ്ങാട് താലൂക്ക് റവന്യൂറിക്കവറി തഹസീൽദാറുടെ ഓഫീസിൽ കയറി കമ്പൂട്ടറും മോണിറ്ററും നശിപ്പിച്ചതിനുശേഷം ഇലക്ഷൻ വിഭാഗം ഓഫീസിൽ കയറി ആറോളം കമ്പൂട്ടറുകളും അനുബന്ധിത ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.തുടർന്ന് ജീവനക്കാർ നെടുമങ്ങാട് പോലീസിൽ വിവരം അറിയിക്കുകയും നെടുമങ്ങാട് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് യുവതി ഓഫീസിലെ ഇലക്ടോണിക്സ് സാധനങ്ങൾ നശിപ്പിച്ചതെന്ന് നെടുമങ്ങാട് തഹസിൽദാർ ജെ.എൽ.അരുണും ഉദ്യോഗസ്ഥരും പറഞ്ഞു.
മാനസികവിഭ്രാന്തിയുള്ളയാളാണ് ചിത്രയെന്ന് പോലീസ് പറഞ്ഞു. കരകുളത്ത് പ്രൈവറ്റ് ബസിന്റെ കണ്ണാടി എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ട്.ഒരു വർഷം മുൻപ് കാണാതായെന്ന പരാതിയിൽ നെടുമങ്ങാട് പോലീസ് കേസെടുക്കുകയും വട്ടിയൂർക്കാവ് വച്ച് കണ്ടെത്തുകയായിരുന്നു.