പോത്തൻകോട്ടും സമീപപ്രദേശങ്ങളിലും അനധികൃതമായി കച്ചവടം

 

പോത്തൻകോട്ടും സമീപപ്രദേശങ്ങളിലും അനധികൃതമായി മീൻകച്ചവടം നടത്തുന്നുവെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.പോത്തൻകോട് പഞ്ചായത്ത് സെക്രട്ടറിയോട് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും ഉത്തരവിട്ടു.പഞ്ചായത്തിന്റെ സ്ഥലത്ത് ചന്ത പ്രവർത്തിക്കുന്നുണ്ടെങ്കിലും പല സ്ഥലത്തും അനധികൃത മീൻ വ്യാപാരം കാരണം നാട്ടുകാർ ദുരിതത്തിലാണ്.നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടും അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനെത്തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടത്.