Search
Close this search box.

തോണിക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ

eiM6AU760246

 

കടയ്ക്കാവൂർ – അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന തോണിക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ. പതിറ്റാണ്ടുകൾ പഴക്കമുള്ള നടപ്പാലത്തിൻറെ കൈവരികളും പ്രതല നിരപ്പും അവിടെവിടെ തകർന്ന നിലയിലാണ്. തകർച്ച നേരിടുന്ന ചിലഭാഗങ്ങളിൽ കയർ കെട്ടിയാണ് താൽക്കാലിക സംരക്ഷണം ഉറപ്പാക്കിയിട്ടുള്ളത്.

അഞ്ചുതെങ്ങ് കായലിന് കുറുകെയുള്ള ഇതുവഴി സ്കൂൾകുട്ടികൾ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് പുറമേ നിരവധി പേരാണ് ദൈനംദിന ഗതാഗതത്തിന് ഉപയോഗിക്കുന്നത്. കടയ്ക്കാവൂരിൽ നിന്നും അഞ്ചുതെങ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നവരും ഈ പൊട്ടിപ്പൊളിഞ്ഞ പാലത്തിനെയാണ് ആശ്രയിച്ചു കാണുന്നത്.

പാലം കടക്കുവോളം നാരായണനെ സ്തുതിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. കടൽക്കാറ്റിന്റെ സാന്നിധ്യമുള്ളതിനാൽ തൂക്കുപാലം തികച്ചും അശാസ്ത്രീയമാണെന്നും പകരം സംവിധാനം എന്ന നിലയിൽ കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.അതിർത്തി പങ്കിടുന്നതിനാൽ കടയ്ക്കാവൂർ അഞ്ചുതെങ്ങ് പഞ്ചായത്തുകൾ പദ്ധതി ആവിഷ്കരിക്കുവാൻ ആർജ്ജവം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!