വർക്കല പാളയംകുന്നിൽ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ മുള്ളൻ പന്നിയെ പിടികൂടി

 

വർക്കല പാളയംകുന്നിൽ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ മുള്ളൻ പന്നിയെ പിടികൂടി. പാളയംകുന്ന് ലണ്ടൻ മുക്കിൽ തുളസിയുടെ വാഴവിള വീട്ടിലാണ് മുള്ളൻപന്നിയെ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും മുള്ളൻപന്നിയുടെ ഓട്ടം നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ഒടുവിൽ മുള്ളൻപന്നി വീട്ടിലെ കക്കൂസ് കുഴിയിൽ അകപ്പെട്ടു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുള്ളൻ പന്നിയെ പിടികൂടി കൊണ്ടു പോയി.

പാലോട് സെക്ഷൻ ഓഫിസർ ബാലചന്ദ്രൻ നായർ, റെയ്ഞ്ച് ഓഫിസർ അജി കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഡോൺ, വിക്രമൻ, ആദർശ്, സജു, പാമ്പ് പിടുത്തക്കാരൻ സനൽ രാജ് എന്നിവർ ചേർന്നാണ് മുള്ളൻ പന്നിയെ പിടികൂടിയത്.