Search
Close this search box.

സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി പള്ളിക്കലിൽ അറസ്റ്റിൽ

ei615OY31099

പള്ളിക്കൽ : വിധവയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മടവൂർ ചെങ്കോട്ട്കോണം രാജി മന്ദിരത്തിൽ സത്യൻ എന്ന ഉണ്ണി ആണ് പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ഇരുപത്തിരണ്ടാം തീയതി രാവിലെ 6.30ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭർത്താവ് മരണപ്പെട്ട സ്ത്രീയെ പ്രതി കഴിഞ്ഞ കുറച്ചു നാളുകളായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. നിരവധി തവണ ലൈംഗിക ചേഷ്ടകൾ കാണിച്ചു ഭീഷണിപ്പെടുത്തി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. പലതവണ വിലക്കിയെങ്കിലും പ്രതി മാറാൻ കൂട്ടാക്കിയില്ല. പ്രതിയെ പേടിച്ച് സ്ത്രീ വീടിനു പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്നു . ഈ അവസരത്തിലാണ് പ്രതി വീടിനുള്ളിൽ അതിക്രമിച്ചുകയറി സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് സ്ത്രീ പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സംഭവത്തിന് ശേഷം പ്രതി ഒളിവിൽപോയി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പള്ളിക്കൽ സിഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!