Search
Close this search box.

വർക്കലയിൽ സിഐറ്റിയു തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ

eiVICLP21907

വർക്കല : വർക്കലയിൽ സിഐറ്റിയു തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ. വർക്കല ചെമ്മരുതി സ്വദേശികളായ ഹമീദ് (49) മുത്തു എന്ന് വിളിക്കുന്ന ദേവൻ (22), നടയറ സ്വദേശിയായ ആഷിഖ് (22) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഏപ്രിൽ 11നാണു കേസിന് ആസ്പദമായ സംഭവം. വീടിന് സമീപത്തെ പരസ്യ മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്ത സിഐറ്റിയു തൊഴിലാളി സുൽഫിക്കറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഒന്നാം പ്രതിയായ ഹമീദ് വാൾ എടുത്തു നൽകുകയും മുത്തു കഴുത്തു നോക്കി വെട്ടുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഒഴിഞ്ഞു മാറിയ സുൽഫിക്കറിന്റെ മുഖത്താണ് വെട്ടേറ്റത്. 25 സ്റ്റിച്ചുകളോടെ ചികിത്സയിൽ കഴിയുകയാണ് സുൽഫിക്കർ.

സംഭവദിവസം മുതൽ പ്രതികൾ മൂന്ന് പേരും ഒളിവിലായിരുന്നു. ഒന്നാം പ്രതി ഹമീദിനെ കിളിമാനൂർ പൊങ്ങാനാട് ഭാഗത്തു നിന്നും മറ്റ് രണ്ട് പ്രതികളെ കോട്ടയം പരുമലപള്ളിയുടെ ഭാഗത്തുനിന്നുമാണ് അറസ്റ്റ്‌ ചെയ്തത്.

പ്രദേശത്ത് വ്യാപകമായി ലഹരി ഉപയോഗം വർദ്ധിക്കുന്നതായി നാട്ടുകാരുടെ പരാതി ഉയർന്നിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി
ദിവ്യാ വി ഗോപിനാഥിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!