Search
Close this search box.

പാങ്ങോട്ട് കിണറ്റിലകപ്പെട്ട മദ്ധ്യവയസ്കനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

eiRSCI920246

പാങ്ങോട് :പാങ്ങോട്ട് കിണറ്റിലകപ്പെട്ട മദ്ധ്യവയസ്കനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാങ്ങോട് വണ്ടികിടക്കും പൊയ്കയിൽ ലൈലാമൻസിലിൽ ഷൗക്കത്തലിയാണ് ഇന്നലെ വൈകുന്നേരം 40 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറ്റിൽ അകപ്പെട്ടത്. കടയ്ക്കൽ അഗ്നിശമനരക്ഷാസേന സ്ഥലത്തെത്തി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.കെ.രാജേന്ദ്രൻ്റ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ റ്റി.വിനോദ്കുമാർ, എൻ.ബി.അജയകുമാർ, സീനിയർ ഫയർ ഓഫീസർമാരായ സി.ആർ.ചന്ദ്രമോഹൻ, എ.രാജീവ്, ഫയർ ഓഫീസർമാരായ ഷൈൻ, അരുൺലാൽ, വിനീഷ്, ജിജീഷ്, ജയൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തി സേനയുടെ ആംബുലൻസിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!