Search
Close this search box.

കിഴുവിലം പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം 

മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം നൈനാംകോണത്തെ 95 -)൦ നമ്പർ അംഗൻവാടിയിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ ,ഗ്രാമ പഞ്ചായത്ത് മെമ്പർ അനീഷ്,വാർഡ് വികസനസമിതി അംഗങ്ങളായ കെ.അനിൽകുമാർ,തുളസി ദാസ് എന്നിവർ സംസാരിച്ചു .ഐ.സി.ഡി.എസ് സൂപ്പർവൈസർ ഗിരിജാകുമാരി സ്വാഗതവും അംഗൻവാടി വർക്കർ കെ.അമ്പിളി നന്ദിയും പറഞ്ഞു.പൂക്കളും ബലൂണുകളും ,തേൻ ഉൾപ്പെടെയുള്ള മധുരങ്ങളും നൽകിയതാണ് നവാഗതരെ വരവേറ്റത് . ഗ്രാമ പഞ്ചായത്തിലെ 30 അങ്കണവാടികളിലും പ്രവേശനോത്സവം നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!