Search
Close this search box.

മുതലപ്പൊഴി ടോൾഗേറ്റിനു മുന്നിൽ പെരുമ്പാമ്പിനെ കണ്ടെത്തി.

eiVPS8F83765

അഞ്ചുതെങ്ങ് മുതലപ്പൊഴി ടോൾഗേറ്റിനു സമീപം പെരുമ്പാമ്പിനെ കണ്ടെത്തി.ഇന്ന് വൈകിട്ട് ഏഴ്മണിയോടെയായിരുന്നു സംഭവം.ഉദ്ദേശം മൂന്ന് മീറ്ററോളം നീളം വരുന്ന പെരുമ്പാമ്പിനെ കാണാനായ് സ്ഥലത്ത് വൻ ജനകൂട്ടമാണ് തമ്പടിച്ചത്.ഒത്തുകൂടിയവരിൽ ചിലർ അഞ്ചുതെങ്ങ് പോലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കോസ്റ്റാൾ പോലീസ് വനം വകുപ്പുമായി ബന്ധപ്പെടുകയും പെരുമ്പാമ്പിനെ സുരക്ഷിതമായ് വലയിലാക്കുകയുമായിരുന്നു.പ്രദേശവാസികളിൽ ചിലർ വാവ സുരേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!