Search
Close this search box.

സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി നവ കേരള വികസന ജന സദസ് സംഘടിപ്പിച്ചു

 

സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നവ കേരള വികസന ജന സദസ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യുതു.പഞ്ചായത്ത് പ്രസിഡന്റ് വി..ലൈജു അധ്യക്ഷനായിരുന്നു. പദ്ധതിനിർവഹണത്തിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്തും ജില്ലയിൽ ഒന്നാം സ്ഥാനത്തും വന്ന ഗ്രാമപഞ്ചായത്തിനെ സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടങ്ങിൽ വി. ജോയി എം എൽ എ അനുമോദിച്ചു.
ജില്ലാ കമ്മിറ്റി അംഗം അഡ്വ.ശൈലജബീഗം, സി പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബി എൻ സൈജു രാജ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജെറാൾഡ് സ്വാഗതവും പി.സുനി നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!