Search
Close this search box.

കെ എസ് ടി എ കുട്ടിക്ക് ഒരു വീട്: സ്വാഗത സംഘം രൂപീകരിച്ചു

 

കിളിമാനൂർ : കെ എസ് ടി എ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഏറ്റവും അർഹരായ ഒരു കുട്ടിക്ക് സംസ്ഥനത്തുടനീളം കെ എസ് ടി എ ഉപജില്ലാ കമ്മിറ്റികൾ വീട് വച്ച് നൽകുന്നു. കിളിമാനൂർ സബ് ജില്ലയിൽ തട്ടത്തുമല ഗവ എച്ച് എസ് സ്കൂളിലെ ഒരു കുട്ടിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.സ്വാഗതസംഘ രൂപീകരണ യോഗം തട്ടത്തുമല മറവക്കുഴിയിൽ ശനി 5 മണിക്ക് നടന്നു. സി പി ഐ എം കിളിമാനൂർ ഏര്യാ സെക്രട്ടറി എം ജയച്ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി എസ് ജവാദ് പദ്ധതി വിശദീകരിച്ചു.കെ എസ് ടി എ മുൻ സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ, സംസ്ഥാന എക്സിക്യൂട്ടിവ് പി വി രാജേഷ്, ജില്ലാ എക്സിക്യൂട്ടിവ് മാരായ വി ആർ സാബു, കെ വി വേണുഗോപാൽ, എം എസ് ശശികല, കമ്മിറ്റി അംഗം ആർ കെ ദിലീപ് കുമാർ, എസ് സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സബ് ജില്ലാ പ്രസിഡന്റ് എസ് ഷമീർ ഷൈൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ നവാസ് സ്വാഗതവും ജോ സെക്രട്ടറി എൽ ഹരീഷ് ശങ്കർ നന്ദിയും പറഞ്ഞു.

സ്വഗത സംഘം രക്ഷാധികരികളായി ഒ എസ് അംബിക എം എൽ എ, ബ്ലോക്ക് പ്രസിഡന്റ് ബി പി മുരളി, ജില്ലാ കമ്മിറ്റി അംഗം അഡ്വ.മടവൂർ അനിലിനെയും , ചെയർമാനായി സി പി ഐ എം ഏര്യാ സെക്രട്ടറി അഡ്വ എസ് ജയചന്ദ്രൻ , വൈസ് ചെയർമാൻമാരായി പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ , സി പി ഐ എം ഏര്യ സെന്റർ അംഗം എം ഷാജഹാൻ, എൽ സി സെക്രട്ടറി എസ് രഘുനാഥൻ നായർ, ബ്രാഞ്ച് സെക്രട്ടറി എസ് സലീം, ബി ജയതിലകൻ നായർ , എസ് ദീപ, ഗിരിജ, ജനറൽ കൺവീനർ കെ നവാസ്, കൺവീനർ ഷമീർ ഷൈൻ, എൽ ഹരീഷ് ശങ്കർ അടങ്ങിയ 20 അംഗ കമ്മിറ്റി രൂപീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!