Search
Close this search box.

വർക്കലയിൽ ആട് മോഷണ സംഘത്തെ പൂട്ടി പോലീസ് : 2 പേർ കൂടി അറസ്റ്റിൽ

eiVK06P73578

 

വർക്കല : വർക്കല കേന്ദ്രീകരിച്ചുള്ള ആട് മോഷണ പരമ്പരയിലെ ഏഴ്‌ അംഗ സംഘത്തിലെ ആസൂത്രകൻ ഉൾപ്പെടെ രണ്ട് പേർ പിടിയിലായി. ചിലക്കൂർ സ്വദേശികളായ ഷാജി (29) , സബീർ (38) എന്നിവരാണ് വർക്കല പോലീസിന്റെ പിടിയിലായത്. പ്രധാന ആസൂത്രകനായ ഷാജിയാണ് മോഷണ തന്ത്രങ്ങൾ മെനയുകയും നടപ്പിലാക്കാൻ മറ്റുള്ളവർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് മേഖലയിൽ ആട് മോഷണ പരമ്പര തന്നെ സൃഷ്ടിച്ചത്. ഷാജിയുടെ സഹായികളും പ്രധാന പ്രതികളുമായ സൈനുദ്ധീൻ (37) , സാദത്ത് (40) , സിദ്ധിക്ക് (29) , നാവായിക്കുളം നൈനാൻകോണം ഷമീം (24) എന്നിവരെ ഇക്കഴിഞ്ഞ ജൂണ് 7 നും സംഘത്തിലെ മറ്റൊരു പ്രതിയായ അൽ അമീൻ (31) നെ ജൂൺ 15 നും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

ഇതോടെ ആട് മോഷണ പരമ്പരയിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. വർക്കലയിലെ ചിലക്കൂർ , രാമന്തളി , താഴെ വെട്ടൂർ , കോട്ടുമൂല , പണയിൽ എന്നീ പ്രദേശങ്ങളിലാണ് ആട് മോഷണം പതിവായിരുന്നത്. പ്രദേശവാസികളായ നിരവധിപേരുടെ പരാതിയിന്മേലാണ് വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വർക്കല പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളികളെ പോലീസ് നിരീക്ഷിച്ചു വന്നതിൽ നിരവധി കേസുകളിലെ പ്രധാന പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ സൈനുദ്ദീൻ എന്നയാൾ പിടിയിലായതോടെയാണ് മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്. സൈനുദ്ധീനെ ചോദ്യംചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സംഭവത്തിൽ മറ്റ് അഞ്ചുപേർ കൂടി ഉൾപ്പെട്ടതായി പോലീസ് കണ്ടെത്തുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കേസിൽ ഉൾപ്പെട്ട മറ്റ് കൂട്ടുപ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം പൊലീസിന് ലഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ തിരഞ്ഞെത്തിയ പോലീസിനെ കണ്ട പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി ആണ് ആദ്യം മൂന്ന് പ്രതികളെ പിടികൂടിയത്. ഇവരെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.

വർക്കലയുടെ വിവിധ പ്രദേശങ്ങളിൽ , മോഷ്ടിച്ച ഔട്ടോറിക്ഷയിൽ ഇവർ ചുറ്റി നടക്കുകയും ഈ വാഹനങ്ങളിൽ ആടുകളെ വിദഗ്ധമായി മോഷ്ടിച്ചു കടന്ന് കളയുകയുമാണ് ഇവരുടെ രീതി. പലപ്പോഴും ഉപയോഗം കഴിഞ്ഞ ഉടൻ ഈ വാഹനങ്ങൾ വഴിയരികിൽ ഉപേക്ഷിക്കുകയും പതിവാണ്. കേസിലെ നാലാം പ്രതി കൂടിയായ ഷമീം, കല്ലമ്പലം നാവായികുളത്ത് ഒരു വീട് വാടകയ്ക്ക് എടുക്കുകയും മോഷ്ടിക്കപ്പെട്ട ആടുകളെ ഇവിടെ എത്തിക്കുകയും ചെയ്തശേഷം ആടുകളെ അറവ്ശാലകളിലും ചില്ലറ മാംസവ്യാപാരികൾക്കും വിൽക്കുകയാണ് ചെയ്യുന്നത്. ഈ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ മോഷ്ടിക്കപ്പെട്ട നിരവധി ആടുകളെ പോലീസ് കണ്ടെത്തുകയും പരാതിക്കാരായ ഉടമസ്ഥർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ആട് മോഷണം കൂടാതെ നിരവധി വാഹന മോഷണകളിലും ഇവർ പ്രതികളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!